KOYILANDY DIARY

The Perfect News Portal

എംഎല്‍എ കെ.എസ്. ശബരീനാഥന്റെ വാഹനത്തിനു നേരെ ആക്രമണം

തിരുവനന്തപുരം: അരുവിക്കര എംഎല്‍എ കെ.എസ്. ശബരീനാഥന്റെ വാഹനത്തിനു നേരെ ആക്രമണം. വ്യാഴാഴ്ച വൈകുന്നേരത്തോടെ വിതുര കെപിഎസ്‌എം ജംഗ്ഷനിലായിരുന്നു സംഭവം.

അര്‍ധനഗ്നനായെത്തിയ യുവാവ് കമ്പിവടി ഉപയോഗിച്ച്‌ കാര്‍ ആക്രമിക്കുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങമ്മല മീരാന്‍വെട്ടികരിക്കകം സ്വദേശി സിദ്ദിക്കാണ് പിടിയിലായത്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന സംശയത്തിലാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *