KOYILANDY DIARY

The Perfect News Portal

ഉന്നത വിജയികളെ അനുമോദിച്ചു

മേപ്പയ്യൂര്‍: ലോക് താന്ത്രിക് യുവജനതാദള്‍ പേരാമ്ബ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു. അനുമോദന സദസ്സ് ജില്ലാ പ്രസിഡന്റ് രാമചന്ദ്രന്‍ കയ്യണ്ടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് ഓടയില്‍ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി നിഷാദ് പൊന്നങ്കണ്ടി, വൈസ് പ്രസിഡന്‍റ് പി.സി.സന്തോഷ്, ജില്ല സെക്രട്ടറി സുനില്‍ ഓടയില്‍, പി.സി.സതീഷ്, ബിജു.സി.എരവട്ടൂര്‍, ബി.ടി. സുധീഷ് കുമാര്‍, പി.ബാലന്‍, എ.കെ.അഭിലാഷ്, മനൂപ് മലോല്‍, കെ.വി.ഷിജു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *