KOYILANDY DIARY

The Perfect News Portal

ഇ​​​റ​​​ച്ചി​​​ക്കോ​​​ഴി​​​യു​​​ടെ ഉത്പാദനം കൂട്ടാന്‍ കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണം തേടും

തിരുവനന്തപുരം: കേരളത്തില്‍ ഇ​​​റ​​​ച്ചി​​​ക്കോ​​​ഴി​​​യു​​​ടെ ഉത്പാദനം കൂട്ടണമെന്നു ധനമന്ത്രി തോമസ് ഐസക്ക്. ഉത്പാദനം കൂട്ടാന്‍ കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു. കോഴി കുഞ്ഞുങ്ങളെയും തീറ്റയും സര്‍ക്കാര്‍ നല്‍കുമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.

തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ല്‍ ഇ​​​റ​​​ച്ചി​​​ക്കോ​​​ഴി​​​യു​​​ടെ വി​​​ല്​​​പ​​​ന വി​​​ല 87 രൂ​​​പ​​​യാ​​​യി​​​രി​​​ക്കുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. കോ​​​ഴി കി​​​ലോ​​​യ്ക്ക് 87 രൂ​​​പ​​​യി​​​ല്‍ കൂ​​​ട്ടി സം​​​സ്ഥാ​​​ന​​​ത്തു വി​​​ല്‍​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. താന്‍ വി​​​ളി​​​ച്ച ച​​​ര്‍​​​ച്ച​​​യി​​​ല്‍ കോ​​​ഴി​​ക്ക​​​ച്ച​​​വ​​​ട​​​ക്കാ​​​ര്‍ വി​​​ല കു​​​റ​​​യ്ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടെ​​​ടു​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ധ​​​നമ​​​ന്ത്രി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം.

Leave a Reply

Your email address will not be published. Required fields are marked *