KOYILANDY DIARY

The Perfect News Portal

ബി നിലവറ തുറക്കാന്‍ അനുമതി നല്‍കില്ലെന്ന് തിരുവിതാംകൂര്‍ രാജകുടുംബം

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ അനുമതി നല്‍കില്ലെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. ഇതുവരെ തുറന്നിട്ടില്ലാത്ത നിലവറ തുറക്കുന്നത് ദേവഹിതത്തിനെതിരാണെന്ന് രാജകുടുംബം വ്യക്തമാക്കി. നിലവറ മുമ്പ്‌ തുറന്നിട്ടുണ്ടെന്ന സുപ്രീംകോടതി വിലയിരുത്തല്‍ തെറ്റാണ്. നിലവറ തുറക്കുന്നതിനെക്കുറിച്ച്‌ പ്രചരിക്കുന്ന അഭ്യൂഹങ്ങളും ശരിയല്ലെന്നും രാജകുടുംബാംഗം മാധ്യമങ്ങളോട് പറഞ്ഞു.

ഏഴ് തവണ ബി നിലവറ തുറന്നിട്ടുണ്ടെന്ന് മുന്‍ സി.എ.ജി വിനോദ് റായിയുടെ കണ്ടെത്തലിനോട് യോജിക്കുന്നില്ല. ബി നിലവറയുടെ പൂമുഖമായ ചെറിയ അറയാണ് മുമ്പ്‌ തുറന്നിട്ടുള്ളത്. ഈ ആന്‍റി ചേമ്പറിനെ ബി നിലവറയായി തെറ്റിധരിക്കുകയാണെന്ന് തിരുവിതാംകൂര്‍ രാജകുടുംബം വാദിക്കുന്നു.

സ്വത്ത് മൂല്യനിര്‍ണയത്തിനായി പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാണ് സുപ്രീംകോടതി നിര്‍ദേശം. രാജകുടുംബവുമായി ആലോചിച്ച്‌ ഇതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ അമിക്കസ് ക്യൂറിയോട് നിര്‍ദേശിച്ചിരുന്നു. ബി. നിലവറ തുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടില്ലെന്നും കോടതി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

Advertisements

 

Leave a Reply

Your email address will not be published. Required fields are marked *