KOYILANDY DIARY

The Perfect News Portal

ഇരിങ്ങണ്ണൂരില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച്‌ തകര്‍ന്നു

നാദാപുരം: നാദാപുരം പെരിങ്ങത്തൂര്‍ സംസ്ഥാന പാതയില്‍ ഇരിങ്ങണ്ണൂരില്‍ കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു. തലശ്ശേരിയില്‍ നിന്ന് നാദാപുരം ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ഇരിങ്ങണ്ണൂര്‍ കയനോളി പള്ളിക്ക് സമീപം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു.

ഇന്നലെ ഉച്ചക്ക് രണ്ടേമുക്കാലോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുന്‍ ഭാഗവും വൈദ്യുതി അടിഭാഗവും തകര്‍ന്നെങ്കിലും കാറിലുണ്ടായിരുന്ന കക്കട്ടില്‍ സ്വദേശി ശ്രീധരനും കുടുംബവും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വൈദ്യുതികമ്പി റോഡിലേക്ക് പതിക്കാത്തതിനാലാണ് വന്‍ അപകടം ഒഴിവായത്. നിരവധി വാഹനങ്ങള്‍ കടന്നു പോയിക്കൊണ്ടിരിക്കെയായിരുന്നു അപകടം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ആറു പേരാണ് ഈ റോഡില്‍ വാഹനാപകടത്തില്‍ മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *