KOYILANDY DIARY

The Perfect News Portal

ഇടിമിന്നലില്‍ 2 പേർക്ക് പരിക്കേറ്റു

മേപ്പയ്യൂര്‍: ശനിയാഴ്ച രാത്രിയുണ്ടായ ഇടിമിന്നലില്‍ കീഴ്പ്പയ്യൂരിലെ പുറക്കാമീത്തന്‍ മാധവന്റെ മകള്‍ ഗിരിജയുടെ മകള്‍ അര്‍ഷിതയ്ക്ക് (9) സാരമായിപരിക്കേറ്റു. മാധവന്റെ മകള്‍ കവിത (30)യ്ക്ക് പൊള്ളലേറ്റു. മാധവന്റെ വീടിന്റെ ചുമര്‍ ഭാഗികമായി തകര്‍ന്നു. വീട്ടിലെ വയറിങ് പൂര്‍ണമായും കത്തിനശിച്ചു. അയല്‍വാസിയായ മണ്ണതുറക്കല്‍ അബ്ദുറഹിമാന്റെ വീട്ടിലെ കിണറില്‍ കുടിവെള്ളത്തിനായി സ്ഥാപിച്ച മോട്ടോറും കത്തിനശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *