KOYILANDY DIARY

The Perfect News Portal

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു

മേപ്പയ്യൂര്‍: അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളെയും ആദ്യകാല മുസ്ലിം ലീഗ് പ്രവര്‍ത്തകരെയും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു.

തുടര്‍ന്നുനടന്ന പൊതുസമ്മേളനം യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി നജീബ് കാന്തപുരം ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് വി.വി.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. അഷ്‌കര്‍ ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി. സാജിദ് നടുവണ്ണൂര്‍, കല്ലൂര്‍ മുഹമ്മദലി, അസീസ്, ചാലില്‍ നാസര്‍, സുഹൈല്‍ അരിക്കുളം, കുറുങ്ങോട്ട് റഫീഖ്, അസന്‍ അലി വെള്ളിലാട്ട് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *