ആശാവര്‍ക്കേഴ്സ് യൂണിയന് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു
മുക്കം: സര്‍വേ ജോലി ആശാവര്ക്കര്മാരുടെമേല് അടിച്ചേല്‍പ്പിക്കുന്നതിനെതിരെയും, സര്‍വേ എടുക്കാന്‍ തയ്യാറാവാത്ത ആശാവര്‍ക്കര്‍മാരെ ഭീഷണിപ്പെടുത്തുകയും ചൂഷണം ചെയ്യുന്നതിലും പ്രതിഷേധിച്ച് ആശാവര്‍ക്കേഴ്സ് യൂണിയന് സിഐടിയു കുന്നമംഗലം ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ ചെറുവാടി സിഎച്ച്സിയിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
ധര്‍ണ സിഐടിയു സംസ്ഥാന സെക്രട്ടറി പി. പി. പ്രേമ ഉദ്ഘാടനംചെയ്തു. നഫീസ മാവൂര്‍ അധ്യക്ഷയായി. സിഐടിയു തിരുവമ്പാടി ഏരിയാ സെക്രട്ടറി എം വി കൃഷ്ണന്‍കുട്ടി, യൂണിയന് ജില്ലാ പ്രസിഡന്റ് പി സാബിറ , സുനിത കുന്നമംഗലം, വി പി വിനീത എന്നിവര്‍ സംസാരിച്ചു.