KOYILANDY DIARY

The Perfect News Portal

ആവിപ്പാലം അപ്രോച്ച് റോഡ് യാഥാർത്ഥ്യമാകുന്നു

കൊയിലാണ്ടി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തിക്കോടി ആവിപ്പാലം അപ്രോച്ച് റോഡ് യാഥാർത്ഥ്യമാവുന്നു. കെ.ദാസൻ എം.എൽ.എ യുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ തീരദേശ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 80 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം.  പ്രവൃത്തിയുടെ ഉദ്ഘാടനം കെ.ദാസൻ എം.എൽ.എ നിർവ്വഹിച്ചു. 20 വർഷം മുമ്പ് പാലം നിർമ്മാണം പൂർത്തിയായെങ്കിലും ഭൂമിതർക്കം ഉൾപ്പെടെയുള്ള നിരവധി കാരണങ്ങളാൽ അപ്രോച്ച് റോഡ് നിർമ്മാണം വർഷങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. 
തിക്കോടിയിലെ സാമൂഹിക രാഷട്രീയ മണ്ഡലത്തിലെ പ്രമുഖരും സംഘടനകളും കുരുക്കഴിക്കാൻ ഒരു പോലെ മുൻപന്തിയിലുണ്ടായിരുന്നു.  തർക്കങ്ങൾ അവസാനിച്ചതോടെയാണ് സർക്കാർ ഫണ്ട് അനുവദിച്ചത്.  പദ്ധതി യാഥാർത്ഥ്യമാവുന്നതോടെ പയ്യോളി ബീച്ച് വഴി തിക്കോടി വരെ എളുപ്പത്തിൽ എത്താൻ കഴിയും.  ഉദ്ഘാടന ചടങ്ങിൽ എം.എൽ.എ യെ കൂടാതെ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമ ചെറുകുറ്റി, വാർഡ് അംഗങ്ങളായ പ്രേമൻ, ഖാലിദ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *