KOYILANDY DIARY

The Perfect News Portal

ആലപ്പുഴയ്‌ക്ക് പുതിയ കലക്‌ടർ; ശ്രീറാം വെങ്കിട്ടരാമനെ സിവിൽസപ്ലൈസ് കോർപറേഷനിലേക്ക് മാറ്റി

ആലപ്പുഴ: ആലപ്പുഴ കലക്‌ടൾ ശ്രീറാം വെങ്കിട്ടരാമനെ ഭക്ഷ്യ സിവിൽ സപ്ലൈസ്‌ ആൻഡ്‌ കൺസ്യൂമർ അഫയേഴ്‌സ്‌ വകുപ്പ്‌ ജനറൽ മാനേജറായി മാറ്റി നിയമിച്ചു. വി ആർ കൃഷ്‌ണതേജ മൈലവരപ്പ്‌ പുതിയ കലക്‌ടറാകും. ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഏറെ വിമർശനങ്ങളാണ് ഉയർന്നത്.

മൈനിങ്‌ ആൻഡ്‌ ജിയോളജി വകുപ്പ്‌ ഡയറക്‌ടർ എൻ ദേവിദാസ്‌ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ മാനേജിങ്‌ ഡയറക്‌ടറുടെ അധിക ചുമതല നിർവഹിക്കും. പദ്ധതി നടപ്പാക്കൽ വിലയിരുത്തൽ, നിരീക്ഷണ വകുപ്പ് ഡയറക്ടർ അനുപം മിശ്ര പട്ടിക ജാതി വികസന വകുപ്പ്‌ ഡയറക്ടറുടെ പൂർണ അധിക ചുമതലയും നിർവഹിക്കുമെന്ന്‌ തിങ്കളാഴ്‌ച ഇറങ്ങിയ ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *