KOYILANDY DIARY

The Perfect News Portal

ആലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

ആലപ്പുഴ: പുറക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.  കായംകുളം സ്വദേശികളായ രാജന്‍, ദീപു എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം. വിദേശത്ത് നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ വിഷ്ണുവിനെ കൂട്ടി മടങ്ങുകയായിരുന്നു കാറിലെ സംഘം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *