KOYILANDY DIARY

The Perfect News Portal

ആരോഗ്യമന്ത്രിയുടെ രാജിയ്ക്കുവേണ്ടി പ്രതിപക്ഷ എം എല്‍ എമാര്‍ സത്യാഗ്രഹം തുടങ്ങി

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ സത്യഗ്രഹമിരിക്കുന്നു. വി.പി സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പള്ളി, റോജി എം. ജോണ്‍, എന്‍. ഷംസുദ്ദീന്‍, ടി.വി ഇബ്രാഹിം എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്. കെ.കെ ശൈലജ രാജി വെയ്ക്കുന്നത് വരെ പ്രതിപക്ഷം സത്യഗ്രഹമിരിക്കും.

മന്ത്രി കെ.കെ ശൈലജ മെഡിക്കല്‍ ബില്‍ അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം മെഡിക്കല്‍ ബില്ലിന്റെ പകര്‍പ്പ് കീറിയെറിഞ്ഞിരിന്നു. സഭ ബഹിഷ്കരിച്ചിറങ്ങിയ പ്രതിപക്ഷം ശൈലജ സ്വമേധയാ രാജിവെക്കുകയോ മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയോ ചെയ്യും വരെ സത്യാഗ്രഹമിരിക്കുമെന്നും അറിയിച്ചിരുന്നു.

മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്നത് ഹൈക്കോടതി കണ്ടെത്തിയിട്ടും രാജിവെച്ചൊഴിയുന്നില്ലെന്ന് ആരോപിച്ചാണ് സത്യഗ്രഹം.

Advertisements

Leave a Reply

Your email address will not be published. Required fields are marked *