KOYILANDY DIARY

The Perfect News Portal

ആത്തമരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

തിരുവല്ല: നിരണത്ത് ആത്തമരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. നിരണം മടത്തിലേത്ത് സജീവന്റെ വീടിന്റെ മുകളിലാണ് ഇന്നലെ പുലര്‍ച്ചെ മരം കടപുഴകി വീണത്. മേല്‍ക്കൂരയിലെ ഷീറ്റുകള്‍ പൊട്ടി. ഭിത്തിക്കും പൊട്ടലുണ്ട്. സജീവനും ഭാര്യ സുമയും ഈസമയം വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തി നാശനഷ്ടം തിട്ടപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *