KOYILANDY DIARY

The Perfect News Portal

വീട്ടുമുറ്റത്ത് നിറുത്തിയിട്ട സ്കൂട്ടര്‍ തീവച്ച്‌ നശിപ്പിച്ചു

നാദാപുരം: ഇരിങ്ങണ്ണൂരില്‍ വീട്ടുമുറ്റത്ത് നിറുത്തിയിട്ട സ്കൂട്ടര്‍ തീവച്ച്‌ നശിപ്പിച്ചു. ടൗണ്‍ പരിസരത്തെ വാണാറ താഴെ കുനി ഇസ്മായിലിന്റെ മകന്‍ ഇര്‍ഷാദിന്റെ കെ.എല്‍.18 എസ്.4705 നമ്ബര്‍ സ്കൂട്ടറിനാണ് അജ്ഞാതര്‍ തീവച്ചത്.
തിങ്കളാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.

വീട്ടുമുറ്റത്ത് നിന്ന് വെളിച്ചം കണ്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് സ്കൂട്ടര്‍ കത്തുന്നത് കണ്ടത്. ഉടന്‍ തീയണച്ചതിനാല്‍ പൂര്‍ണമായി കത്തിയില്ല. സ്കൂട്ടറിന്റെ സീറ്റുകള്‍ പൂര്‍ണമായും കത്തി. വീടിന്റ് ഷെഡ്ഡില്‍ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങള്‍ സ്കൂട്ടറിന്റെ സീറ്റിന് മുകളിലിട്ട് പെട്രോള്‍ ഒഴിച്ച്‌ തീവയ്ക്കുകയായിരുന്നു. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *