KOYILANDY DIARY

The Perfect News Portal

ആണായി വേഷം മാറി മൂന്നു പേരെ വിവാഹം ചെയ്ത പെണ്‍കുട്ടിക്കെതിരെ പരാതിയുമായി മൂന്നാം ഭാര്യ

അമരാവതി: ആണായി വേഷം മാറി മൂന്ന് പെണ്‍കുട്ടികളെ വിവാഹം ചെയ്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ പരാതിയുമായി മൂന്നാം ഭാര്യ. ആന്ധാപ്രദേശ് സ്വദേശിയായ രമാദേവിക്കെതിരെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

തമിഴ്നാട്ടിലെ ഒരു സ്വകാര്യ നെയത്തുശാലയിലാണ് രമാദേവി ജോലി ചെയ്യുന്നത്. പുരുഷന്മാരുടെ വേഷമണിഞ്ഞാണ് സ്ഥിരമായി രമാദേവി നടക്കുന്നത്. ഇതേ സ്ഥാപനത്തില്‍ തന്നെ ജോലി ചെയ്യുന്ന പതിനേഴു വയസുകാരിയുമായി രമാദേവി പ്രണയത്തിലാവുകയും പിന്നീട് രണ്ടുപേരും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

രണ്ടുമാസം മുമ്ബാണ് രമാദേവി പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹ ശേഷം പെണ്‍കുട്ടി ഇവര്‍ പുരുഷനല്ലെന്നും സ്ത്രീയാണെന്ന് തിരച്ചറിയുകയും ചെയ്തു. മാതാപിതാക്കളോട് കാര്യം പറയുകയും അവരുടെ നിര്‍ദ്ദേശ പ്രകാരം പൊലീസില്‍ പരാതിയും നല്‍കി.

Advertisements

ആള്‍മാറാട്ടത്തിനും വഞ്ചനാ കുറ്റത്തിനും എതിരെയാണ് പെണ്‍കുട്ടി രമാദേവിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. പൊലീസിന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് പുറമെ മറ്റു രണ്ടുപേരെ കൂടി രമാദേവി ആള്‍മാറാട്ടം നടത്തി വിവാഹം ചെയ്തതായി കണ്ടെത്തി. അന്വേഷണവുമായി ബന്ധപ്പെട്ട് രമാദേവിയുടെയും പെണ്‍കുട്ടിയുടെയും മാനസികനില പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *