KOYILANDY DIARY

The Perfect News Portal

ആഞ്ഞുവീശിയ ചുഴലികാറ്റിൽ വ്യാപക നാശനഷ്ടം

കൊയിലാണ്ടി: ഇന്നു പുലർച്ചെ ആഞ്ഞുവീശിയ ചുഴലികാറ്റിൽ കൊയിലാണ്ടി മേഖലയിൽ വ്യാപകമായ നാശനഷ്ടം. കൊയിലാണ്ടി ചേമഞ്ചേരി മേഖലയിലാണ് വ്യാപക നാശനഷ്ടം ഉണ്ടായിരിക്കുന്നത്. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. വൃക്ഷങ്ങൾ കടപുഴകിയും, മുറിഞ്ഞു വീണുമാണ് വീടുകൾ തകർന്നത്.

പന്തലായനി വില്ലേജിലെ കോമത്തുകരയിൽ വട്ടക്കണ്ടി ബാലന്റെ വീട് പൂർണ്ണമായും തകർന്നു. ബാലനും, ഭാര്യ ജാനകിയ്ക്കും നിസ്സാര പരിക്കേറ്റു.  ദേശീയ പാതയിൽ ചെങ്ങോട്ടുകാവ്, പൊയിൽക്കാവ്, എന്നിവിടങ്ങളിൽ മരം വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പന്തലായനി, ചേമഞ്ചേരി വില്ലേജുകളിലെ നാശനഷ്ടങ്ങൾ റവന്യൂ അധികാരികൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. കൊയിലാണ്ടി മേഖലയിൽ വൈദ്യുതി ബന്ധവും നിലച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *