KOYILANDY DIARY

The Perfect News Portal

ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയ റിമ കല്ലിങ്കലും വിവാദക്കുരുക്കില്‍

കൊച്ചി: ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തി നടിയും വിമന്‍ ഇന്‍ സിനിമ കളക്ടീവ് സംഘടനയിലെ അംഗവുമായ റിമ കല്ലിങ്കലും വിവാദക്കുരുക്കില്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് റിമ കല്ലിങ്കല്‍ നടിയുടെ പേര് വെളിപ്പെടുത്തിയത്.

ആക്രമണത്തിനിരയായ നടി വാര്‍ത്താക്കുറിപ്പിലൂടെ പുറത്തിറക്കിയ പ്രതികരണം തിരുത്തലുകള്‍ വരുത്താതെ തന്റെ ഫെയ്സ്ബുക്കിലും റിമ പോസ്റ്റ് ചെയ്യുകയായിരുന്നു. നടിയുടെ പേര് വെളിപ്പെടുത്തിയതിനെതിരെ വിമന്‍ ഇന്‍ സിനിമ കളക്ടീവ് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നടിയുടെ പേര് വെളിപ്പെടുത്തിയ നടന്‍ അജു വര്‍ഗ്ഗീസിനെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. എന്നാല്‍ റിമ യുടെ പോസ്റ്റ് വിവാദമായതോടെ താരം പോസ്റ്റ് പിന്‍വലിച്ച്‌ നടിയുടെ പേര് തിരുത്തിയ വാര്‍ത്താക്കുറിപ്പ് വീണ്ടും പോസ്റ്റ് ചെയ്തു. റിമക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *