KOYILANDY DIARY

The Perfect News Portal

അസമിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ്സിൻ്റെ ഡ്രൈവർ മേപ്പയ്യൂർ സ്വദേശി ആത്മഹത്യ ചെയ്തു

കൊയിലാണ്ടി: അസമിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ്സിൻ്റെ ഡ്രൈവർ ആത്മഹത്യ ചെയ്തു. കൊയിലാണ്ടി മേപ്പയ്യൂർ സ്വദേശി മഠത്തിൽ കുളങ്ങര അഭിജിത്ത് (26) ആണ് ബസ്സിനുള്ളിൽ തൂങ്ങി മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളുമായിപോയ ബസ്സിലെ ഡ്രൈവറാണ് അഭിജിത്ത്. ഏപ്രിൽ 7ന് പെരുമ്പാവൂരിൽ നിന്നാണ് ബസ്സ് അസ്സാമിലേക്ക് പുറപ്പെട്ടത്. അസ്സമിലെ നഗോൺ എന്ന സ്ഥലത്താണ് ബസ്സ് കുടുങ്ങി കിടന്നത്. നിരവധി ബസ്സുകളാണ് ഒന്നര മാസമായി അസ്സമിൽ കുടുങ്ങി കിടക്കുന്നത്. മേപ്പയ്യൂർ മഠത്തിൽ കുളങ്ങര മീത്തൽ പരേതനായ ബാലഷ്ണൻ്റേയും ഗീതയുടേയും മകനാണ് അഭിജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *