KOYILANDY DIARY

The Perfect News Portal

അലയന്‍സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:  അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന അലയന്‍സ് ക്ലബ്ബ് കൊയിലാണ്ടിയില്‍ ആരംഭിച്ചു. കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭ അദ്ധ്യക്ഷന്‍ അഡ്വ;
കെ.സത്യന്‍ മുഖ്യാതിഥിയായിരുന്നു.
അലയന്‍സ് ക്ലബ്ബ് ഡിസ്ട്രിക് ഗവര്‍ണ്ണര്‍ ഡോ.രാംസിംഗ്, എസ്.എ.മണികണ്ഠരാജ, മള്‍ട്ടിപ്പിള്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ.സുബ്രഹ്മണ്യരാജ, ഇരിട്ടി അലയന്‍സ് ക്ലബ്ബ് പ്രസിഡണ്ട് ടി.ജെ.അഗസ്റ്റിന്‍, സെക്രട്ടറി ടി.കെ.നാരായണന്‍, കൊയിലാണ്ടി ചാര്‍ട്ടര്‍ പ്രസിഡണ്ട് കെ.സുരേഷ്ബാബു, സെക്രട്ടറി പി.കെ.ശ്രീധരന്‍, ട്രഷറർ ബാബുരാജ് ചിത്രാലയം, വി.പി.സുകുമാരന്‍, ജി.പ്രവീണ്‍ കുമാര്‍, അരുണ്‍ മണമല്‍ എന്നിവര്‍ സംസാരിച്ചു. ഞാന്‍ പ്രകാശന്‍ എന്ന സിനിമയില്‍ പ്രമുഖ വേഷം ചെയ്ത കൊയിലാണ്ടിയുടെ അഭിമാനതാരമായ നടി ദേവിക സഞ്ജയിനെ പരിപാടില്‍ അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *