KOYILANDY DIARY

The Perfect News Portal

“അമ്മയ്ക്കും കുഞ്ഞിനും കരുതലാണ് അംഗന്‍വാടി” ചുമർ ചിത്രങ്ങൾ ഒരുക്കി ഒരുകൂട്ടം കുട്ടികള്‍

കോഴിക്കോട്: വനിതാ ശിശുവികസന വകുപ്പിൻ്റെ നേതൃത്വത്തിൽ “അമ്മയ്ക്കും കുഞ്ഞിനും കരുതലാണ് അംഗന്‍വാടി” എന്ന വിഷയത്തില്‍ നഗരത്തില്‍ ചുമർ ചിത്രങ്ങൾ ഒരുക്കി ഒരുകൂട്ടം കുട്ടികള്‍. പെന്‍സില്‍ കൊണ്ട് രേഖാ ചിത്രമൊരുക്കി പല വര്‍ണങ്ങളാല്‍ തെളിയുന്ന ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ ആരെയും ആകര്‍ഷിക്കും.

യൂണിവേഴ്‌സല്‍ സ്‌കൂള്‍ ഒഫ് ആര്‍ട്‌സിലെ ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ത്ഥികളാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്. പെയിൻ്റും അനുബന്ധ സാമഗ്രികളും വനിതാ ശിശു വികസന വകുപ്പാണ് നല്‍കുന്നത്. മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ക്ലാസ് ഇടവേളകളിലാണ് ചിത്രരചന നടത്തുന്നത്. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ചിത്രച്ചുമരുകള്‍ ഒരുങ്ങി കഴിഞ്ഞു. ആയിരം നോട്ടീസ് അടിച്ചിറക്കി ബോധവത്കരണം നടത്തുന്നതിനേക്കാള്‍ പ്രയോജനമുണ്ട് ഇത്തരം പെയിന്റിംഗുകള്‍ക്ക്. ചിത്രങ്ങളുടെ സംരക്ഷണവും ഉറപ്പു വരുത്തും.

Leave a Reply

Your email address will not be published. Required fields are marked *