KOYILANDY DIARY

The Perfect News Portal

അമിഗോസ് ബാഡ്മിൻ്റൺ അക്കാദമി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ അമിഗോസ് ബാഡ്മിന്റൺ അക്കാദമിയുടെ ഉദ്ഘാടനം കെ. മുരളീധരൻ എം.പി. നിർവഹിച്ചു. മുൻ എം.എൽ.എ. പി.വിശ്വൻ ലോഗോ പ്രകാശനം ചെയ്തു. ഫിറ്റ്നസ് സെൻ്റെറിൻ്റെ ഉദ്ഘാടനം ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിലും, ജേഴ്സി പ്രകാശനം വൈസ് പ്രസിഡണ്ട് പി. വേണുവും നിർവഹിച്ചു.

സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മുതിരക്കണ്ടത്തിൽ, അബ്ദുൾ ഷുക്കൂർ, അനിൽ പറമ്പത്ത്, മാധവൻ ബോധി എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് മികച്ച പരീശീലനം നൽകി ദേശീയ, അന്തർദേശീയ തലങ്ങളിലേക്ക് എത്തിക്കുക എന്നതാണ് അക്കാദമിയുടെ ലക്ഷ്യമെന്ന് ഭാരവാഹികളായ, സന്തോഷ് നിടൂളി, എം.പി. ഷാനവാസ്, കെ.വി. അജേഷ്, ഹരീഷ് പൂക്കാട്ട് എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *