KOYILANDY DIARY

The Perfect News Portal

അപവാദ പ്രചരണത്തിനെതിരെ ബി.ജെ.പി. പ്രതിഷേധിച്ചു

കൊയിലാണ്ടി: ബി. ജെ. പി. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ടിനേയും പാർട്ടിയേയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ കൊയിലാണ്ടി കേന്ദ്രീകരിച്ച് ചില ഓൺലൈൻ മാധ്യമങ്ങളിലൂടെയും ചില പത്രമാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതവും വാസ്ഥവ വിരുദ്ധവുമാണെന്ന് ബിജെപി മണ്ഡലം കമ്മറ്റി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ബി.ജെ.പി.യുടെ വളർച്ചയിൽ വിറളിപൂണ്ട ഇടത്പക്ഷ മാധ്യമങ്ങളും ചില തൽപരകക്ഷികളും ചേർന്ന് നടത്തുന്ന ഇത്തരം കുപ്രചരണങ്ങൾക്കെതിരെ ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
രാഷ്ട്രീയപരമായി നേരിടുന്നതിന് പകരം വ്യക്തിഹത്യ നടത്തി പ്രസ്ഥാനത്തെ കരിവാരിതേയ്കാനുള്ള ഇത്തരം ഹീനമായ ശ്രമങ്ങൾ കൊയിലാണ്ടിയിലെ രാഷ്ട്രീയ അന്തരീക്ഷം കലുഷിതമാക്കുമെന്ന് ബിജെപി അഭിപ്രായപ്പെട്ടു. ഇത്തരം കുപ്രചരണങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ ബി.ജെ.പി. മണ്ഡലം കമ്മറ്റി തീരുമാനിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് ടി. കെ. പത്മനാഭൻ, സംസ്ഥാന സമതി അംഗമായ വി. കെ. ജയൻ, എ. പി. രാമചന്ദ്രൻ, കെ. വി. സുരേഷ്, കെ. പി. മോഹനൻ വി. കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *