KOYILANDY DIARY

The Perfect News Portal

അനുമോദന സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ബി.ജെ.പി ചേമഞ്ചേരി ഏരിയ കമ്മറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചു. നരേന്ദ്ര മോദി സർക്കാർ 8 വർഷം പൂർത്തിയാക്കുന്നതിൻ്റെ ആഘോഷ പരിപാടികളുടെ ഭാഗമായും, കൃഷി സമ്മാൻ പദ്ധതിയിലൂടെ ഇന്ത്യയിലെ  10 കോടിയിലധികം ജനങ്ങൾക്ക് അക്കൗണ്ടിലേക്ക് 2000 രൂപ ട്രാൻസ്ഫർ ചെയ്തതിലും മോദി സർക്കാറിനെ അനുമോദിച്ചു കൊണ്ടാണ് കമ്മറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചത്.

കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്സ്.ആർ  ജയ്കിഷ്  ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ചേമഞ്ചേരി ഏരിയ പ്രസിഡണ്ട് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി സജീവ് കുമാർ, മണ്ഡലം സമിതി അംഗം പൂക്കാട് മാധവൻ, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ജിതേഷ് കാപ്പാട്, SC മോർച്ച കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് രജിഷ് തുവ്വക്കോട് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *