KOYILANDY DIARY

The Perfect News Portal

അത്തോളി കൊടശ്ശേരിയിൽ ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിക്ക് തീപിടിച്ചു. ആളപായമില്ല

അത്തോളി: കൊടശ്ശേരിയിൽ ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിക്ക് തീപിടിച്ചു. ആളപായമില്ല. കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് നിന്നും എത്തിയ 5 യൂണിറ്റ് ഫയർഫോഴ്‌സ് സേനാഗംങ്ങളുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൊയിലാണ്ടി സ്‌റ്റേഷൻ ഓഫീസർ സി.പി ആനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണയ്ക്കാൻ നേതൃത്വം നൽകുന്നത്.

അത്തോളിയിൽ നിന്ന് ഉള്ള്യേരിയിലേക്കുള്ള യാത്രമധ്യേ കൊടശ്ശേരിയിൽ വെച്ചാണ് അപകടം സംഭവിച്ചത്. ലോറിയുടെ കാബിനിൽ നിന്നാണ് തീ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സിലണ്ടറിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് കുതിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *