KOYILANDY DIARY

The Perfect News Portal

അതിരൂപതകളിലെ ആരാധനാക്രമത്തില്‍ യോഗ ഉള്‍പ്പെടുത്തുന്നതിനെതിരെ സിറോ മലബാര്‍ സഭ

വയനാട്: അതിരൂപതകളിലെ ആരാധനാക്രമത്തില്‍ യോഗ ഉള്‍പ്പെടുത്തുന്നതിനെതിരെ സിറോ മലബാര്‍ സഭയിലെ ഒരു വിഭാഗം ബിഷപ്പുമാര്‍. യോഗയുടെ മറവില്‍ സംഘപരിവാര്‍ വര്‍ഗീയ രാഷ്ട്രീയവും ഹിന്ദുത്വ അജണ്ടയും പ്രോത്സാഹിപ്പിക്കുകയാണെന്ന് മെത്രാന്‍ സമിതി അംഗം ബിഷപ് ജോസഫ് കല്ലറങ്ങാട് മാനന്തവാടി രൂപത ബുള്ളറ്റിനിലെ ലേഖനത്തിലൂടെ വ്യക്തമാക്കി.

ഫരീദാ ബാദ് , മാണ്ഡ്യ രൂപതകളില്‍ യോഗ ആരാധാനാക്രമത്തിന്‍റെ ഭാഗമാക്കിയതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ലേഖനം. എന്നാല്‍ യോഗ ഒഴിവാക്കണമെന്ന് മെത്രാന്‍ സമിതി തീരുമാനിച്ചിട്ടില്ലെന്നും ഇതേക്കുറിച്ച്‌ സമിതി തീരുമാന പ്രകാരം പഠനങ്ങളൊന്നും നടത്തിയിട്ടില്ലെന്നുമാണ് ഭാരവാഹികള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *