KOYILANDY DIARY.COM

The Perfect News Portal

അതിരപ്പിള്ളി പൊലീസ് സ്റ്റേഷനു സമീപം പുലിയെയും രണ്ടു പുലിക്കുട്ടികളെയും കണ്ടെത്തി

തൃശൂര്‍: അതിരപ്പിള്ളി പൊലീസ് സ്റ്റേഷനു സമീപം പുലിയെയും രണ്ടു പുലിക്കുട്ടികളെയും കണ്ടെത്തി. ഇന്നലെ രാത്രി പത്തുമണിയോടെ കാര്‍ യാത്രക്കാരാണ് പുലികളെ കണ്ടത്. മലയുടെ ഭാഗത്തുനിന്ന് റോഡ് മുറിച്ചുകടന്ന പ്ലാന്റേഷന്റെ എണ്ണപ്പന തോട്ടത്തിലേക്ക് പുലികള്‍ ഓടി മറയുകയായിരുന്നു.

അതിനിടെ പ്ലാന്റേഷന്റെ റബര്‍തോട്ടത്തില്‍ പതിനെട്ടാം ബ്ലോക്കില്‍ പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു. ഏകദേശം ആറുമാസം പ്രായമുള്ള പശുക്കിടാവിനെയാണ് കൊന്നത്. ഇതിന് മൂന്നു കിലോമീറ്ററോളം മാത്രം അകലെയാണ് ഒരു മാസം മുന്‍പ് പകല്‍ പുലി പശുക്കുട്ടിയെ ജീവനോടെ പിടികൂടി റബര്‍ മരത്തില്‍ കയറി വച്ചത്.

കഴിഞ്ഞദിവസം കുരുക്കില്‍പ്പെട്ട പുള്ളിപ്പുലിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തിയാണ് മോചിപ്പിച്ചത്. തുടര്‍ച്ചയായ പുലി ആക്രമണം മൂലം തൊഴിലാളികള്‍ ഭീതിയിലാണ്. പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിക്കണം എന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!