KOYILANDY DIARY

The Perfect News Portal

അതിരപ്പിള്ളി പദ്ധതി ഉടന്‍ ആരംഭിക്കണമെന്ന് കെ.എസ്.ഇ.ബി. വര്‍ക്കേഴ്‌സ് അസോസിയേഷന്‍

പേരാമ്പ്ര: അതിരപ്പിള്ളി പദ്ധതി ഉടന്‍ ആരംഭിക്കണമെന്ന് കെ.എസ്.ഇ.ബി. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു) നാദാപുരം ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു. ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.ചന്ദ്രന്‍ അധ്യക്ഷനായി.

കെ.കെ. മജീദ്, കെ.കെ. ദിവാകരന്‍, പുരുഷോത്തമന്‍, കെ. ജയപ്രകാശ്, സി.കെ. ഹാജിറ, ചന്ദ്രമോഹനന്‍, സുനിലേശന്‍, ടി.എം. ബാലകൃഷ്ണന്‍, എന്‍.പി. ബാബു, എന്‍.വി. രാജീവന്‍ എന്നിവര്‍ സംസാരിച്ചു. ഡിവിഷന്‍ സെക്രട്ടറിയായ കെ.കെ. ദിവാകരന് യാത്രയയപ്പ് നല്‍കി. ഭാരവാഹികള്‍ കെ.കെ. ചന്ദ്രന്‍ (പ്രസി.), കെ.കെ. മജീദ് ( സെക്ര.), കെ.എന്‍. പ്രകാശന്‍   (ഖജാ.).

Leave a Reply

Your email address will not be published. Required fields are marked *