KOYILANDY DIARY

The Perfect News Portal

അഡ്വ. കെ. പ്രവീണ്‍കുമാര്‍ കോഴിക്കോട് ഡി.സി.സി. പ്രസിഡണ്ടായി ചുമതലയേറ്റു

കോഴിക്കോട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ സാരഥിയായി അഡ്വ.കെ. പ്രവീണ്‍കുമാര്‍ ചുമതലയേറ്റു. മുന്‍ ഡി.സി.സി പ്രസിഡണ്ട് യു രാജീവനില്‍ നിന്നാണ് സ്ഥാനം ഏറ്റെടുത്തത്. കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ മുരളീധരന്‍ എംപി സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യു രാജീവന്‍ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി പി.വി മോഹനന്‍ മധുരം നല്‍കി പ്രസിഡന്റിനെ അഭിനന്ദിച്ചു. തുടര്‍ന്ന് നേതാക്കള്‍ ചേര്‍ന്ന് പുഷ്പഹാരം അണിയിച്ചു.

ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രാതിനിധ്യമില്ലാത്ത ഒരു ബൂത്ത് പോലും ഇനിയുണ്ടാവില്ലെന്ന് ചുമതലയേറ്റ ശേഷം അഡ്വ.കെ പ്രവീണ്‍കുമാര്‍ പറഞ്ഞു. എല്ലാ പുതിയ അംഗങ്ങള്‍ക്കും രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കും. പ്രവര്‍ത്തകരുടെ സഹകരണത്തോടെ മൂന്നു വര്‍ഷത്തിനുള്ളില്‍ ജില്ലയുടെ കോണ്‍ഗ്രസ് ആസ്ഥാന മന്ദിരമെന്ന സ്വപ്നം സാക്ഷാത്കരിക്കും. പ്രസിഡന്റെന്ന നിലയിലും വ്യക്തിപരമായും എനിക്ക് ഗ്രൂപ്പ് ഉണ്ടാവില്ല. എന്നാല്‍ ഗ്രൂപ്പുണ്ടെന്നത് ആര്‍ക്കും അയോഗ്യതയുമാകില്ല. ഗ്രൂപ്പ് കാരണം അയോഗ്യത നേരിടുകയും ഗ്രൂപ്പ് ഇല്ലാത്തിന്റെ പേരില്‍ തള്ളിപ്പോവുകയും ചെയ്യുന്ന സാഹചര്യം ഇല്ലാതാക്കാനുള്ള ശ്രമം നടത്തുമെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.

എം.കെ രാഘവന്‍ എംപി, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.ടി സിദ്ദിഖ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ എന്‍ സുബ്രഹ്മണ്യന്‍, അഡ്വ പി.എം നിയാസ്, കെ.പി.സി.സി വക്താവ് കെ.സി അബു, കേരള കോണ്‍ഗ്രസ് നേതാവ് സി.എം ജോര്‍ജ്ജ് ,യു.ഡി.എഫ് ജില്ലാ പ്രസിഡന്റ് കെ ബാലനാരായണന്‍, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, എന്‍.എസ്.യു അഖിലേന്ത്യ സെക്രട്ടറി ശൗര്യ വീര്‍ , എ.ഐ.സി.സി അംഗം ഡോ. ഹരിപ്രിയ, കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ അഡ്വ ഐ മൂസ, ബാലകൃഷ്ണകിടാവ്, വി.എം ചന്ദ്രന്‍, സത്യന്‍ കടിയങ്ങാട്, കെ.പി ബാബു, സുനില്‍ മടപ്പള്ളി, കെ.എം ഉമ്മര്‍, സി.വി കുഞ്ഞികൃഷ്ണന്‍, അച്ചുതന്‍ പുതിയേടത്ത്, അഡ്വ കെ ജയന്ത് , എന്‍.കെ അബ്ദുറഹ്‌മാന്‍, ചോലക്കല്‍ രാജേന്ദ്രന്‍, രത്നവല്ലി ടീച്ചര്‍, കെ.ടി ജെയിംസ്, ജോണ്‍ പൂതക്കുഴി, കെ.പി രാജന്‍, മാജുഷ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. കെ.പി.എസ്.ടി.എ തുടങ്ങിയ പോഷക സംഘടനകളുടെ നേതൃത്വത്തില്‍ പ്രസിഡന്റിനെ ഉപഹാരം നല്‍കി ആദരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *