KOYILANDY DIARY

The Perfect News Portal

അക്ഷയ ഊര്‍ജ ടെക്നീഷ്യന്മാര്‍ക്ക് സൗജന്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നിലവില്‍വന്നു

കോഴിക്കോട്: രാജ്യത്ത് ആദ്യമായി അക്ഷയ ഊര്‍ജ ടെക്നീഷ്യന്മാര്‍ക്ക് സൗജന്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നിലവില്‍വന്നു. വൈദ്യുതിമന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. ഇതരസംസ്ഥാനങ്ങളോടല്ല മറിച്ച്‌ പാശ്ചാത്യരാജ്യങ്ങളോടാണ് പല കാര്യങ്ങളിലും കേരളം മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്നതിന് വിവിധ മാര്‍ഗങ്ങള്‍ തേടേണ്ട കാലമായിട്ടുണ്ടെന്നും അതാണ്

ഏജന്‍സി ഫോര്‍ നോണ്‍ കണ്‍വെന്‍ഷണല്‍ എനര്‍ജി ആന്‍ഡ് റൂറല്‍ ടെക്നോളജി(അനെര്‍ട്ട്) മുഖേന നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. അപകട ഇന്‍ഷുറന്‍സ് തുകയായി മൂന്ന് ലക്ഷം രൂപയും ചികിത്സാ ചെലവായി 30,000 രൂപയുമാണ് ഈ പദ്ധതിയില്‍ ലഭ്യമാക്കുന്നത്. യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്ബനി മുഖേനയാണ് ഇത് നടപ്പാക്കുന്നത് – അദ്ദേഹം പറഞ്ഞു.

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അനെര്‍ട്ട് ഡയറക്ടര്‍ ഡോ.ആര്‍. ഹരികുമാര്‍, യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്ബനി ഡെപ്യൂട്ടി മാനേജര്‍ എം. പ്രദീപ് കുമാര്‍, അനെര്‍ട്ട് പ്രോഗ്രാം ഓഫീസര്‍മാരായ സി.കെ. ചന്ദ്രബോസ്, പി. ജയചന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *