KOYILANDY DIARY

The Perfect News Portal

അംഗനവാടിയുടെ പിറകിൽ നാടൻ വാറ്റ് : പെരുവട്ടൂരിൽ 80 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ പതിനാറാം വാർഡിലെ കണിയാങ്കണ്ടി വീട്ടിൽ പ്രവർത്തിക്കുന്ന അങ്കണവാടിയുടെ പിന്നിൽ വെച്ച് നിർമ്മിക്കാൻ ശ്രമിച്ച 80 ലിറ്റർ വാഷ് കൊയിലാണ്ടി എക്സൈസ് പാർട്ടി സ്ഥലത്തെത്തി കണ്ടെടുത്ത് നശിപ്പിച്ചു. ചാരായ നിർമ്മാണം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ എക്സൈസ് സംഘത്തെ വിവരമറിയിക്കുകയായിരുന്നു. അങ്കണവാടി പരിസരത്ത് വാഷ് എത്തിച്ച സാമൂഹ്യ ദ്രോഹികളുടെ നടപടിയിൽ ഡി.വൈ.എഫ്.ഐ. ശക്തമായി പ്രതിഷേധിച്ചു.  പ്രതികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *