KOYILANDY DIARY.COM

The Perfect News Portal

ഹൂഗ്ലിയില്‍ വീട്ടമ്മയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി

ഹൂഗ്ലി: പശ്ചിമ ബംഗാളിലെ ഹൂഗ്ലിയില്‍ വീട്ടമ്മയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ മുളങ്കാട്ടില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. അന്ന പഖിരയാണ് കൊല്ലപ്പെട്ടത്.

ധരിച്ചിരുന്ന വസ്ത്രം കണ്ടാണ് അയല്‍ വാസികള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ കഴുത്ത് അറുത്തിരുന്നു.

അന്നയും ഭര്‍ത്താവ് ഗൗര്‍ പഖീറയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഗൗറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!