KOYILANDY DIARY

The Perfect News Portal

ഹിരോഷിമ-നാഗസാക്കി ദിനാചരണം

കോരപ്പുഴ- കോരപ്പുഴ ഗവ. ഫിഷറീസ് യു പി സ്കൂളിൽ ഹിരോഷിമ – നാഗസാക്കി ദിനാചരണത്തിന് തുടക്കമായി. ചേമഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡണ്ടും വിദ്യാഭ്യാസ പ്രവർത്തകനുമായ പി.സി. സതീഷ് ചന്ദ്രൻ യുദ്ധവിരുദ്ധ സന്ദേശം നൽകി. പി ടി.എ പ്രസിഡണ്ട് എ. ബാലകൃഷ്ണൻ അധ്യക്ഷനായി. പ്രധാനാധ്യാപിക മിനി എൻ. വി, ഉഷാകുമാരി എന്നിവർ സംസാരിച്ചു. കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം, പ്ലക്കാർഡ് നിർമ്മാണം, യുദ്ധവിരുദ്ധ റാലി, വീഡിയോ പ്രദർശനം സഡാക്കോ കൊക്ക് നിർമ്മാണം തുടങ്ങി ആഗസ്ത് 9 വരെ നീണ്ടു നിൽക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.