KOYILANDY DIARY

The Perfect News Portal

ലേബർ കോഡുകൾ റദ്ദ് ചെയ്യുക; സി.ഐ.ടി.യു. ഏരിയാ കൺവെൻഷൻ

കൊയിലാണ്ടി: ലേബർ കോഡുകൾ റദ്ദ് ചെയ്യണമെന്ന് സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു. നൂറ്റാണ്ടുകളുടെ പോരാട്ടങ്ങളിലൂടെ തൊഴിലാളി വർഗം നേടിയെടുത്ത തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ തുടരുന്നതെന്ന് കൺവൻഷൻ ഉദ്ഘാടനം ചെയ്ത്‌കൊണ്ട്‌ സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡൻ്റ് വി.പി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ. പ്രസിഡണ്ട് എം. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.

സിക്രട്ടറി എം.എ. ഷാജി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി.കെ. ഭരതൻ, കെ.കെ. മമ്മു, സി.പി. സുലൈമാൻ, പി. വിശ്വൻ, കാനത്തിൽ ജമീല എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എൻ. കെ. ഭാസ്കരൻ (പ്രസിഡണ്ട്), എം. പത്മനാഭൻ, സി.എം. സുനിലേശൻ, ടി.കെ. ചന്ദ്രൻ, വി. പി. പ്രേമ (വൈസ് പ്രസിഡണ്ടുമാർ). സി. അശ്വനിദേവ് (സെക്രട്ടറി), എൻ. പത്മിനി, യു.കെ. പവിത്രൻ, എ സോമശേഖരൻ, കെ. കെ. സന്തോഷ് (ജോ. സെക്രട്ടറിമാർ). എം.എ. ഷാജി ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *