KOYILANDY DIARY.COM

The Perfect News Portal

ഹരിയാനയില്‍ ഗായികയെ അജ്ഞാതര്‍ വെടിവച്ചുകൊന്നു

ചണ്ഡീഗഡ്: ഹരിയാനയില്‍ ഗായികയെ അജ്ഞാതര്‍ വെടിവച്ചുകൊന്നു. പ്രശസ്ത ഹരിയാന ഗായിക ഹര്‍ഷിത ദഹിയ (22)യാണ് ഹരിയാനയിലെ പാനിപ്പത്തിനു സമീപം വെടിയേറ്റു മരിച്ചത്. ഇവിടെ സംഗീതപരിപാടി കഴിഞ്ഞ് കാറില്‍ ഡല്‍ഹിയിലെ വീട്ടിലേക്ക് മടങ്ങവെ മറ്റൊരു കാറിലെത്തിയ രണ്ടു പേര്‍ വെടിവയ്ക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കാര്‍ തടഞ്ഞായിരുന്നു ആക്രമണം. ചൊവ്വാഴ്ച വൈകിട്ട് നാലിന് ചമ്രര ഗ്രാമത്തിലാണ് സംഭവം. അക്രമികള്‍ ഏഴു തവണ വെടിയുതിര്‍ത്തു. ഹര്‍ഷിതയ്ക്ക് തലയിലും കഴുത്തിലുമായി ആറ് വെടിയേറ്റതായി പൊലീസ് അറിയിച്ചു. ആക്രമണശേഷം അക്രമികള്‍ ഓടിപ്പോയി.

തനിക്ക് വധഭീഷണിയുള്ളതായി കാണിച്ച് ഹര്‍ഷിത അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഹരിയാനയിലെ രാഗിണി ഗാനങ്ങളാണ് ഹര്‍ഷിതയുടെ പ്രധാന മേഖല. നര്‍ത്തകിയുമാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!