വസന്തയുടെ പട്ടയം വ്യാജമാണോ എന്നു പരിശോധിക്കും; കളക്ടര്‍ റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: കുടിയൊഴിപ്പിക്കാനെത്തിയവര്‍ക്ക് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച രാജന്‍ താമസിച്ച ഭൂമിയെപ്പറ്റി റവന്യൂവകുപ്പ് അന്വേഷണം തുടങ്ങി. രാജന്റെ മക്കള്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം. പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നെയ്യാറ്റിന്‍കര തഹസില്‍ദാരിനോട് നിര്‍ദേശിക്കുകയായിരുന്നു.
അയല്‍വാസി വസന്തയുടെ പട്ടയം വ്യാജമാണോ എന്നാണ് തഹസില്‍ദാര്‍ പരിശോധിക്കുന്നത്. കണ്ടെത്തലുകള്‍ കളക്ടര്‍ റിപ്പോര്‍ട്ടായി സര്‍ക്കാരിന് സമര്‍പ്പിക്കും. ഇതേ ഭൂമി തന്നെ രാജന്റെ മക്കള്‍ക്ക് നല്‍കാനാവുമോ എന്നാണ് സര്‍ക്കാര്‍ നോക്കുന്നത്. രാജന്റെ മരണത്തില്‍ പോലീസുകാര്‍ക്ക് വീഴ്ചയുണ്ടായോ എന്ന കാര്യത്തില്‍ തിരുവനന്തപുരം റൂറല്‍ എസ്‌പിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അതേസമയം രാജന്റെ ഭാര്യ അമ്ബിളിയുടെ മൃതദേഹം തടഞ്ഞുവെച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരെയാണ് കേസ്. രാജനെതിരെ നേരത്തെതന്നെ കേസെടുത്തിരുന്നു.




