KOYILANDY DIARY.COM

The Perfect News Portal

യൂണിഫോം ധരിക്കാതെ സ്കൂളില്‍ വന്നതിന് വിദ്യാര്‍ഥിനിയെ ആണ്‍കുട്ടികളുടെ ശുചിമുറിയില്‍ നിര്‍ത്തിച്ചു

ഹൈദരാബാദ്: യൂണിഫോം ധരിക്കാതെ സ്കൂളില്‍ വന്നതിന് വിദ്യാര്‍ഥിനിയെ ആണ്‍കുട്ടികളുടെ ശുചിമുറിയില്‍ നിര്‍ത്തിച്ചു. ഹൈദരാബാദിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. 11 കാരിയായ പെണ്‍കുട്ടിയുടെ മൊഴിയടങ്ങുന്ന വീഡിയോ രക്ഷിതാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അലക്കിയിട്ട യൂണിഫോം ഉണങ്ങാത്തതിനാലാണ് പെണ്‍കുട്ടി യൂണിഫോം ധരിക്കാതിരുന്നത്. ഇക്കാര്യം രക്ഷിതാക്കള്‍ സ്കൂള്‍ ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഡയറി കാണാന്‍ പോലും തയ്യാറാവാതെ പി.ടി ടീച്ചര്‍ വിദ്യാര്‍ഥിനിയെ ആണ്‍കുട്ടികളുടെ ശുചിമുറിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്ന് ബാലാവകാശ പ്രവര്‍ത്തകന്‍ അച്യുത റാവു പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!