യുവാവ് കുത്തേറ്റ് മരിച്ചു
തിരുവനന്തപുരം: ആര്യനാട്ട് യുവാവ് കുത്തേറ്റു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയേയും സുഹൃത്തിനേയും പോലീസസ് കസ്റ്റഡിയിലെടുത്തു. ആര്യനാട് കുളപ്പട മുണ്ടിയോട് രാജീവ് ഭവനത്തില്‍ അരുണ്‍ (36) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. മരിച്ച അരുണിന്റെ സുഹൃത്തുമായി ഭാര്യ അടുപ്പത്തിലായിരുന്നു. ചൊവ്വാഴ്ച രാത്രി സുഹൃത്ത് വീട്ടിലുള്ളപ്പോള്‍ അരുണും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് കൊലപാതകം നടക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അരുണിനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അരുണിന്റെ ഭാര്യയെയും സുഹൃത്തിനേയും ആര്യനാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. അരുണിന്റെ ഭാര്യയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ദമ്ബതികള്‍ താമസിച്ച് വന്നിരുന്നത്. ആര്യനാട് പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി.