KOYILANDY DIARY.COM

The Perfect News Portal

യുഎപിഎ കേസില്‍ അലനെയും താഹയെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസില്‍ അലനെയും താഹയെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഇരുവരേയും നാളെ കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം.

എന്നാല്‍ എത്ര ദിവസത്തേക്കാണ് കസ്റ്റഡി എന്ന് കോടതി നാളെ വ്യക്തമാക്കും എന്നാണ് ലഭിക്കുന്ന വിവരം. ഇരുവര്‍ക്കുമെതിരെ മതിയായ തെളിവുകളില്ല. അതിനാല്‍ ഇരുവരെയും കസ്റ്റഡിയില്‍ വിടരുതെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ കോടതി ഈ വാദം അംഗീകരിച്ചില്ല.

അതേസമയം, യുഎപിഎ കേസ് നിയമസഭയില്‍ വീണ്ടും ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഎപിഎ ചുമത്തുന്ന എല്ലാ കേസുകളും എന്‍ഐഎ ഏറ്റെടുക്കാറില്ല. എന്നാല്‍ ഈ കേസ് എന്‍ഐഎയുടെ കൈയ്യിലേക്ക് കേസെത്തുന്നത് സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. താഹ ഫസലിന്റെ വീട്ടില്‍ ഇന്ന് രാവിലെ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു ചെന്നിത്തലയുടെ അഭിപ്രായം.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!