KOYILANDY DIARY.COM

The Perfect News Portal

മാനസ കൊലപാതകം: രഖിലിന് തോക്ക് നൽകിയ ആളെ പിടികൂടി

കോതമംഗലം: മാനസ കൊലപാതകത്തില്‍ പ്രതി രഖിലിന് തോക്ക് നല്‍കിയയാളെ പിടികൂടി. ബിഹാറിലെ മുന്‍ഗര്‍ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനുകുമാര്‍ മോദിയെ (21) ആണ് കോതമംഗലം എസ്.ഐയുടെ നേതൃത്വത്തില്‍ ബിഹാറില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.

ബീഹാര്‍ പൊലീസിന്‍റെ സഹായത്തോടെയായിരുന്നു കോതമംഗലം എസ്.ഐ മാഹിനിന്‍റെ നേതൃത്വത്തില്‍ മൂന്ന് പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റ് ചെയ്തത്. പോലീസിനെ ആക്രമിച്ച്‌ രക്ഷപ്പെടാന്‍ സോനുവും സംഘവും ശ്രമിച്ചെങ്കിലും പോലീസ് വെടിയുതിര്‍ത്തതോടെ ഇവര്‍ കീഴടങ്ങുകയായിരുന്നു. രഖിലിന്റെ സുഹൃത്തില്‍ നിന്നാണ് സോനുവിനെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് സൂചന.

ജൂലൈ 30നാണ് എറണാകുളം കോതമംഗലത്ത് ‍ദന്തല്‍ കോളജ് വിദ്യാര്‍ഥിനിയായ മാനസയെ രഖില്‍ വെടിവെച്ച്‌ കൊന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിലും ആത്മഹത്യ ചെയ്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!