KOYILANDY DIARY.COM

The Perfect News Portal

മയിലിന് പിറകെ ഓടി കടലുണ്ടിപ്പുഴയില്‍ വീണ് ഒന്നാംക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

മലപ്പുറം: ഒന്നാംക്ലാസ് വിദ്യാര്‍ഥി കടലുണ്ടിപ്പുഴയില്‍ മുങ്ങി മരിച്ചു. ചെമ്മാട് ഹിദായ നഗര്‍ (ദാറുല്‍ ഹുദക്ക് സമീപം) നെച്ചിമണ്ണില്‍ റോഡിലെ കൊടിഞ്ഞിപള്ളിക്കല്‍ സെയ്തലവി കോയ തങ്ങളുടെ മകന്‍ മുഹമ്മദ് റഫീഹ് തങ്ങള്‍ (7) ആണ് മുങ്ങിമരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വൈകീട്ട് സ്കൂള്‍ വിട്ട് വന്ന് വീടിന് സമീപത്തേക്ക് കുളിക്കാനായി പോയതായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഇതിനിടെ വീടിനു സമീപത്തു കാണപ്പെട്ട മയിലിനു പിറകെ ഓടുന്നതിനിടെ റഫീഹ് പുഴയിലേക്ക് വീഴുകയായിരുന്നുവത്രേ.

ബഹളം കേട്ടെത്തിയവര്‍ മുങ്ങി പൊന്തിയ കുട്ടിയെ പുറത്തെടുത്ത് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ വെള്ളിയാഴ്ച പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം പാറക്കടവ് ചെരക്കുന്നത്ത് മസ്ജിദിനോടനുബന്ധിച്ചുള്ള കുടുംബ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. മാതാവ്: പാറക്കടവത്ത് ചെറിയ ബീവി. സഹോദരങ്ങള്‍: മിസ്ഹാല്‍ തങ്ങള്‍, സഹദ് തങ്ങള്‍, ഹസ്ന ബീവി.

തൃക്കുളം ഹൈസ്കൂളിന് ഇന്ന് അധികൃതര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!