KOYILANDY DIARY.COM

The Perfect News Portal

ഫര്‍ണീച്ചര്‍ കടയില്‍ തീപിടുത്തം

കൊല്ലം> ഫര്‍ണീച്ചര്‍ കടയിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന്‌ ലക്ഷക്കണക്കിന്‌ രൂപയുടെ സാധനങ്ങള്‍ കത്തിനശിച്ചു. കൊല്ലത്ത്‌ കൊട്ടിയത്ത്‌ ഷെഹനാസ്‌ എന്ന പഴയ ഫര്‍ണീച്ചര്‍ വസ്‌തുക്കള്‍ വില്‍ക്കുന്ന കടയിലായിരുന്നു തീപിടുത്തം ഉണ്ടായത്‌. പുലര്‍ച്ചെ മൂന്നോടെയാണ് തീപിടുത്തമുണ്ടായത്. സമീപത്തുള്ള വീട്ടുകാരാണ് വിവരം ഫയര്‍ഫോഴ്സില്‍ അറിയിച്ചത്. 15 ലക്ഷം രൂപയുടെ നാശനഷ്‌ടം ഉണ്ടായിട്ടുള്ളതായിട്ടാണ്‌ ആദ്യ റിപ്പോര്‍ട്ട്‌.രാത്രിയായിരുന്നതിനാല്‍ കടയില്‍ ജോലിക്കാരില്ലായിരുന്നു.തീയണയ്‌ക്കാന്‍ 15 ഫയര്‍ഫോഴ്‌സുകളാണ്‌ വേണ്ടി വന്നത്‌.

Share news
error: Content is protected !!