KOYILANDY DIARY.COM

The Perfect News Portal

പ്യൂമയുമായി വിരാട് കോഹ്ലി പുതിയ പരസ്യ കരാര്‍ ഒപ്പിട്ടു

ബംഗളുരു: പ്രമുഖ സ്പോര്‍ട്സ് ബ്രാന്‍ഡ് പ്യൂമയുമായി വിരാട് കോഹ്ലി പുതിയ പരസ്യ കരാര്‍ ഒപ്പിട്ടു. എട്ടുവര്‍ഷത്തേക്ക് 110 കോടി രൂപയുടെ കരാര്‍ ആണ് ഒപ്പിട്ടിട്ടുള്ളത്. ഒരു കായികതാരം ഒരു ബ്രാന്‍ഡുമായി ഇത്ര നീണ്ടകാലം കരാറില്‍ ഏര്‍പ്പെടുന്നത് ആദ്യമായാണ്. ഇത്രയും വലിയ തുകയുടെ കരാറും ആദ്യമായിട്ടാണ്. ഉസൈന്‍ ബോള്‍ട്ടും അസഫ പവലും ഒലിവിയര്‍ ജിറൗഡും അടങ്ങുന്ന ബ്രാന്‍ഡ് അംബാസഡര്‍ സംഘത്തിലേക്കാണ് കോഹ്ലിയും ചേക്കേറുന്നത്.

പ്യൂമയുടെ ആഗോള അംബാസിഡറായിട്ടാണ് കോഹ്ലി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. നിശ്ചിത തുകയ്ക്കു പുറമേ കമ്ബനിയുടെ ലാഭത്തിന്റെ ഒരു വിഹിതവും ഈ കാലയളവില്‍ കോഹ്ലിക്കു ലഭിക്കും. എട്ടു വര്‍ഷത്തേക്ക് കരാര്‍ ഒപ്പിടുക എന്നാല്‍, കോഹ്ലിയുടെ കരിയര്‍ അവസാനിക്കുന്ന കാലം വരെ എന്നും അര്‍ത്ഥമാക്കാം.

 ജമൈക്കന്‍ ഓട്ടക്കാരായ ഉസൈന്‍ ബോള്‍ട്ട്, അസഫ പവല്‍, പ്രശസ്ത ഫുട്ബോള്‍ താരങ്ങളായ തിയറി ഹെന്‍റി, ഒളിവിയര്‍ ജിറൗഡ് എന്നിവരാണ് പ്യൂമയുടെ മറ്റു ആഗോള ബ്രാന്‍ഡ് അംബാസിഡര്‍മാര്‍.

പ്യൂമയുടെ പ്രത്യേക ലോഗോയില്‍ പുറത്തിറക്കുന്ന പുതിയ ശ്രേണിയിലുള്ള സ്പോര്‍ട്സ്ലൈഫ് സ്റ്റൈല്‍ ഉത്പന്നങ്ങളുടെ പ്രൊമോഷന്‍ ആകും കോഹ്ലിയുടെ റോള്‍. പെലെ, മറഡോണ, ഉസൈന്‍ ബോള്‍ട്ട്, തിയറി ഹെന്‍റി തുടങ്ങിയവരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് വലിയ കാര്യമാണെന്ന് കോഹ്ലി പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!