KOYILANDY DIARY

The Perfect News Portal

ക്ഷേത്രത്തില്‍ മദ്യസേവ നടത്തിയ ജീവനക്കാര്‍ പോലീസ് പിടിയിൽ

വര്‍ക്കല: ക്ഷേത്രത്തില്‍ മദ്യസേവ നടത്തിയ ദേവസ്വം ബോര്‍ഡ് ജീവനക്കാരെ ഭക്തജനങ്ങളും നാട്ടുകാരും ചേര്‍ന്ന് കയ്യോടെ പിടികൂടി പോലീസിലേല്‍പിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. വര്‍ക്കല ജനാര്‍ദന സ്വാമി ക്ഷേത്രത്തില്‍ കഴിഞ്ഞദിവസം രാത്രി 10മണിയോടെയാണ് സംഭവം. ദേവസ്വം ബോര്‍ഡ് ജീവനക്കാരായ ശശിധരന്‍, രാജേഷ്, അനില്‍കുമാര്‍ എന്നിവരാണ് പിടിയിലായത്.

ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് സമീപത്തെ ആട്ടപ്പുരയിലാണ് വാച്ചറും വാദ്യമേളക്കാരും അടിച്ചുതളിക്കാരനുമുള്‍പ്പെട്ട സംഘം മദ്യപിച്ചത്. രാത്രി കാലങ്ങളില്‍ ക്ഷേത്രം കേന്ദ്രീകരിച്ച്‌ മദ്യപാനം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചെത്തിയ ഭക്തജനങ്ങള്‍ ആട്ടപ്പുരയില്‍ വെച്ച്‌ മദ്യപിച്ചുകൊണ്ടിരുന്ന ജീവനക്കാരെ കണ്ടെത്തുകയായിരുന്നു.

 ആട്ടപ്പുരയില്‍ നിന്നും ആറു കുപ്പി ബിയറും ഇവര്‍ കുടിച്ച റമ്മിന്റെ കുപ്പിയും ഗ്ലാസുകളും സിഗററ്റും കണ്ടെത്തി. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ വര്‍ക്കല പോലീസെത്തിയപ്പോഴേക്കും ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന മൂന്നുപേര്‍ രക്ഷപ്പെട്ടു. പിടിയിലായവരെ പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയശേഷം കേസെടുത്തു. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *