KOYILANDY DIARY

The Perfect News Portal

ദുബൈയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് സമയപരിധി മാര്‍ച്ച്‌ 31ന് അവസാനിക്കും

അബുദാബി:  ദുബൈയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച്‌ 31ന് അവസാനിക്കും. മാര്‍ച്ച്‌ 31ന് ശേഷം ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് പിഴ ചുമത്തും. ഇതു സംബന്ധിച്ച്‌ ഞായറാഴ്ച ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ പുതിയ ഉത്തരവ് പുറത്തിറക്കി.

ദുബൈ വിസയുള്ളവര്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ്് എടുക്കുന്നതിനുള്ള അവസാന സമയപരിധിയായി നേരത്തെ നിശ്ചയിച്ചിരുന്നത് 2016 ഡിസംബര്‍ 31 ആയിരുന്നു. പിന്നീട് ഡി എച്ച്‌ എ അധികൃതര്‍ സമയപരിധി വീണ്ടും നീട്ടി നല്‍കുകയായിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഇതിന്റെ അവസാന തീയതി പ്രഖ്യാപിച്ചത്. 2013ലെ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമപ്രകാരം എല്ലാ ദുബൈ വിസക്കാരും ഇന്‍ഷുറന്‍സ് പരിരക്ഷക്ക് കീഴിലാകണം.

 2014 മുതല്‍ ആണ് നിയമം നടപ്പിലാക്കി തുടങ്ങിയത്. ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള അവസാന സമയപരിധി 2015 ജൂലൈ 31 ആയിരുന്നു. എന്നാല്‍ അത് നീട്ടി നല്‍കി. ദുബൈ വിസക്കാരില്‍ 98 ശതമാനം പേരും ഇതിനകം തന്നെ ഇന്‍ഷുറന്‍സ് എടുത്തു കഴിഞ്ഞുവെന്നാണ് ഡി എച്ച്‌ എ അധികൃതര്‍ വ്യക്തമാക്കുന്നത്. മാര്‍ച്ച്‌ 31 വരെ ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ പിഴ അടക്കേണ്ടി വരും. മാത്രമല്ല ഇവര്‍ക്ക് വിസ പുതുക്കുവാനും സാധിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *