KOYILANDY DIARY.COM

The Perfect News Portal

പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച അടച്ചിടാന്‍ നീക്കം

ഡല്‍ഹി: പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച അടച്ചിടാന്‍ നീക്കം. പമ്പ് നടത്തിപ്പ് ചെലവ് കുറയ്ക്കുന്നതിനായി പ്രവര്‍ത്തന സമയം നിശ്ചയിക്കാനും പമ്പുകള്‍ ഞായറാഴ്ചകളില്‍ അടച്ചിടാനുമാണ് അഖിലേന്ത്യാതലത്തില്‍ നീക്കം നടക്കുന്നത്. ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്സ് കണ്‍സോര്‍ഷ്യം അറിയിച്ചതാണ് ഇക്കാര്യം.

മെയ് 15 മുതല്‍ പുതിയ തീരുമാനം പ്രാവര്‍ത്തികമാക്കാനാണ് കണ്‍സോര്‍ഷ്യത്തിന്റെ ശ്രമം. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെയാണ് നിര്‍ദേശിക്കുന്ന പ്രവര്‍ത്തനസമയമെന്ന് കണ്‍സോര്‍ഷ്യം ജനറല്‍ സെക്രട്ടറി രവി ഷിന്‍ഡെ അറിയിച്ചു.

അതേസമയം പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നതില്‍ അന്തിമതീരുമാനമായിട്ടില്ലെന്ന് ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് പ്രസിഡന്റ് തോമസ് വൈദ്യന്‍ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!