KOYILANDY DIARY

The Perfect News Portal

24 ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടി

തിരുവനന്തപുരം: തേക്കും മൂട്ടില്‍ 24 ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടി. പഴയ 500, 1000 രൂപ നോട്ടുകളാണ് പിടികൂടിയത്. ഇന്നലെ തേക്കുംമൂട്ടില്‍ ഇന്നോവ കാറില്‍ പണം കൈമാറ്റം നടക്കുന്നുണ്ടെന്ന് ഇന്‍റലിജസ് ഡിവൈഎസ്പി സുരേഷ് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

പൊലീസെത്തിയപ്പോള്‍ കാറിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. രണ്ടുമൊബൈലും കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്ടില്‍ ബിസിനസ്സ് നടത്തുന്ന കേശദാസപുരം സ്വദേശിയുടെ പേരിലാണ് വാഹനം. മെഡിക്കല്‍ സിഐ ബിനുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. തുടരന്വേഷണം എന്‍ഫോഴ്സുമെന്‍റിന് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *