KOYILANDY DIARY

The Perfect News Portal

പാചക വാതക വില വീണ്ടും കൂട്ടി

ഡൽഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വിലകൂട്ടി. 50 രൂപ കൂട്ടിയോടെ വില 1006. 50 രൂപയായി. 14.2 കിലോ സിലിണ്ടറിന് നിലവില്‍ 956.50 രൂപയായിരുന്നു വില.ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്‌ കഴിഞ്ഞയാഴ്‌ച വില കൂട്ടിയിരുന്നു. 19 കിലോ സിലിണ്ടറിന്‌ 102 രൂപയാണ്‌ അന്ന്‌ കൂട്ടിയത്‌. നിലവിൽ 2253 രൂപയാണ്‌ ഒരു സിലിണ്ടറിന്റെ വില. ഗാർഹിക പാചകവാതകവില കുത്തനെ കൂട്ടിയത്‌ കുടുംബ ബജറ്റിനെ രൂക്ഷമായി ബാധിക്കും.



Leave a Reply

Your email address will not be published.