നെടുമ്പാശേരി: കാപ്സൂള്‍ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചു കൊണ്ടു വന്ന സ്വര്‍ണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി. 921 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
ദുബൈയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇദ്ദേഹം ഇന്‍ഡിഗോ വിമാനത്തിലാണ് എത്തിയത്.