KOYILANDY DIARY.COM

The Perfect News Portal

ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി കൊച്ചിയില്‍ എത്തി

കൊച്ചി > ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയില്‍ എത്തി. എറണാകുളത്തെ പ്രളയബാധിത പ്രദേശങ്ങള്‍ ഹെലികോപ്റ്ററില്‍ കണ്ട ശേഷമാണ് മുഖ്യമന്ത്രി ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിന് വേണ്ടി കൊച്ചിയിലെത്തിയത്.

മുഖ്യമന്ത്രിയോടൊപ്പം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ എന്നിവരുമുണ്ടായിരുന്നു. പ്രളയക്കെടുതി നേരിട്ട വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി കൊച്ചിയിലെത്തിയത്.

കാലവര്‍ഷക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 12 വരെയുള്ള മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ റദ്ദാക്കിയിരുന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍ റദ്ദാക്കിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!