KOYILANDY DIARY

The Perfect News Portal

തൊഴിലുറപ്പ് തൊഴിലാളികൾ മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ച് ചെയ്തു

കൊയിലാണ്ടി: ഓണത്തിന് മുമ്പ് കൂലി നൽകണമെന്നാവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികൾ NREGWU നേതൃത്വത്തിൽ കൊയിലാണ്ടി മുനിസിപ്പൽ ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി. മുനിസിപ്പൽ കമ്മിറ്റി സിക്രട്ടറി വി. സുന്ദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി. ടി. ബിന്ദു . എം. പത്മനാഭൻ, പി.കെ ഭരതൻ എന്നിവർ സംസാരിച്ചു. പ്രസിഡണ്ട് എം. എം രൂപ അദ്ധ്യക്ഷത വഹിച്ചു. മാർച്ചിന് കെ.വി. സന്തോഷ്, ടി.കെ ഷീന, റീന, രേഖ എന്നിവർ നേതൃത്വം നൽകി. പി. ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published.